രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ സമർപ്പിച്ച ജാമ്യഹർജിയിൽ തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിൽ ഇന്ന് വീണ്ടും വാദം കേൾക്കും. ഇരുവിഭാഗത്തിൻ്റെയും വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണിത്.

രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. വീഡിയോയിൽ കേസിലെ എഫ്.ഐ.ആർ. വായിക്കുക മാത്രമാണ് ചെയ്തതെന്നും, പരാതിക്കാരിയെ അവഹേളിക്കുന്ന യാതൊന്നും അതിലില്ലെന്നും രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ വാദിച്ചു. ഇന്നലെ വൈകുന്നേരം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാഹുൽ ഈശ്വറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Related Posts