ഇന്ത്യൻ നാവിക സേന സൂപ്പർ പവറായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. നാവിക സേന ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന അഭ്യാസ പ്രകടനത്തിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് രാഷ്ട്രപതിയുടെ ഇങ്ങനെ പറഞ്ഞത്.
കേരളത്തിൻ്റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. കടൽക്കൊള്ളക്കാർക്ക് നേരെ കടുത്ത നടപടികൾ സേന സ്വീകരിക്കുന്നുണ്ടെന്നും ഐഎൻഎസ് വിക്രാന്ത് അടക്കം രാജ്യത്തിൻ്റെ അഭിമാനമാണെന്നും ദ്രൗപതി മുർമു കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് വരുന്ന കാണികൾക്ക് ആവേശകരമായ രീതിയിലായിരുന്നു നാവിക സേനയുടെ ശക്തിപ്രകടനം. യുദ്ധക്കപ്പലുകളടക്കം അന്തർവാഹിനിയും നാൽപ്പതിലേറെ പടക്കപ്പലുകളും 32 പോർവിമാനങ്ങളുമാണ് സേനയുടെ കരുത്തറിയിച്ച് തിരുവനന്തപുരം ശംഖുമുഖത്ത് അണിനിരന്നത്.
കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.