മലബാർ മുസ്ലിം അസോസിയേഷൻ സമൂഹത്തിലെ നിർധനരും നിരാലമ്പരുമായ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകി വരുന്ന എം.എം.എ ചാരിറ്റി ഹോം പദ്ധതിയുടെ നാലാം ഘട്ടം വിതരണം ചെയ്യുന്നതിന് അപേക്ഷകൾ സ്വീകരിക്കുന്നു.
നീലസാന്ദ്രയിൽ പുതുതായി പണിതീർത്ത വീടുകളാണ് വിതരണത്തിനായി തയ്യാറായിട്ടുള്ളത്. 2026 ജനുവരി 24 ന് നടക്കുന്ന എം എം എ യുടെ 90ാം വാർഷിക സമ്മേളത്തിലാണ് വീടുകൾ സമൂഹത്തിനായി സമർപ്പിക്കുന്നത്. ഒരു ചെറുകുടുംബത്തിന് താമസിക്കാൻ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ 27 വീടുകളാണ് വിതരണം ചെയ്യുന്നത്. ഒരു ബെഡ്റൂം, കിച്ചൺ, ബാത്ത്റൂം, ഡെയിനിംഗ് ഹാൾ തുടങ്ങിയവ അടങ്ങിയതാണ് വീട്. ലഭിക്കുന്ന അപേക്ഷകളിൽ സർവ്വേ നടത്തിയാണ് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നത്.
ഈ മാസം 15 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പൂർണ്ണമായ വിലാസവും ഫോൺ നമ്പരും അംടങ്ങുന്ന അപേക്ഷ മൈസൂർ റോഡിലെ കർണാടക മലബാർ സെൻ്ററിലെ ഓഫീസിൽ ഏൽപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 907110120,9071140 140 എന്നീ നമ്പരുകളിലോ ഓഫീസിലോ ബന്ധപ്പെടാം.