രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി ധാർമികമായ നടപടികൾ എടുത്തിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. നിയമപരമായ ചില കാര്യങ്ങൾ കൂടി നോക്കിയിട്ടേ രാഹുലിനെതിരെ കൂടുതൽ നടപടി ഉണ്ടാകൂവെന്നും പാർട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചു കൊള്ളുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു. കോൺഗ്രസ് രാഷ്ട്രീയത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും യൂത്ത് കോൺഗ്രസ് അബിൻ വർക്കി പറഞ്ഞു.
മാധ്യമങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിൽക്കുന്നത് കോൺഗ്രസിന്റെ വിഷയം സ്വർണപ്പാളിയാണെന്നും അബിൻ വർക്കി വ്യക്തമാക്കി.