ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എൻ വാസു ജയിലിൽ തുടരും. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയതോടെയാണിത്. എസ്ഐടി വാസുവിന് ജാമ്യം നൽകുന്നതിനെ എതിർത്തിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി നടപടി. സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിൽ തനിക്ക് പങ്കില്ലെന്നായിരുന്നു വാസുവിൻ്റെ വാദം. താൻ വിരമിച്ച ശേഷമാണ് പാളികൾ കൈമാറിയത്. ബോർഡിൻ്റെ ഉത്തരവ് ഇറങ്ങിയപ്പോഴും താൻ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി അം​ഗീകരിച്ചില്ല.

Related Posts