കെഎം ഷാജഹാൻ്റെ ഉള്ളൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടക്കുന്നു. കോടതിയുടെ സേർച്ച്‌ വാറണ്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എഡിജിപി എസ് ശ്രീജിത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പരിശോധന നടക്കുന്നത്. വീട്ടിൽ ജോലിക്കുള്ള സ്ത്രീ തടഞ്ഞുവെങ്കിലും പൊലീസ് ബലമായി അകത്ത് കടക്കുകയായിരുന്നു. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർദ്ധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി

കെഎം ഷാജഹാൻ നടത്തുന്ന ‘പ്രതിപക്ഷം യു ട്യൂബിലൂടെ’ എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തി എന്നതാണ് കേസ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ശ്രീജിത്തിന് പങ്കുണ്ടെന്നായിരുന്നു ഷാജഹാൻ്റെ വീഡിയോയുടെ ഉള്ളടക്കം. ഇതിനെതിരെ ശ്രീജിത്ത് നൽകിയ പരാതിയിലാണ് പൊലീസ് വീട്ടിൽ പരിശോധന നടത്തുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

Related Posts