എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്ന താവളം പോലീസ് കണ്ടെത്തി. കർണാടക-തമിഴ്‌നാട് അതിർത്തി പ്രദേശമായ ബാഗലൂരിൽ നിന്നാണ് ഇയാൾ പോലീസിൻ്റെ പിടിയിലാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടത്. പോലീസ് സംഘം സ്ഥലത്തെത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് തന്നെ രാഹുൽ ബാഗലൂരിൽ നിന്ന് വെറും 10 മിനിറ്റ് മാത്രം ദൂരമുള്ള കർണാടകയിലേക്ക് കടന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

രാഹുലിൻ്റെ ഒളിയിടത്തിൽ എത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പോലീസിനെ കണ്ടയുടൻ രാഹുലിനൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള ഊർജിതമായ തിരച്ചിൽ തുടരുകയാണ്.

Related Posts