രാഹുലിന് എതിരെ പാർട്ടിക്ക് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടിയെടുത്തത്. നിയമം അതിൻ്റെ വഴിക്ക് പോകും. ഇപ്പോൾ ഗൗരവം ഉള്ള വിഷയം ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണെന്ന് അദേഹം പറഞ്ഞു.
രാഹുലിനോട് രാജി ആവശ്യപ്പെടുമോ എന്ന മാധ്യമപ്രവർത്തകർ ചോദ്യച്ചപ്പോൾ മുകേഷ് എംഎൽഎയുടെ രീതിയിൽ നമ്മുക്ക് ആലോചിക്കാമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ മറുപടി. മുകേഷ് എംഎൽഎയോട് രാജി ആവശ്യപ്പെടട്ടെയെന്നും അദേഹം പറഞ്ഞു. രാഹുലിനോട് രാജി ആവശ്യപ്പെടില്ലെന്നും അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും ആ കട്ടിൽ കണ്ട് പനിയ്‌ക്കേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എംവി ഗോവിന്ദന് താനാണ് രാഹുലിനെ ഒളിപ്പിച്ചതെന്ന് തോന്നുന്നുണ്ടെങ്കിൽ, സ്ഥലം പറഞ്ഞാൽ താനും തിരയാൻ വരാമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Posts