രാഹുൽ മാങ്കൂട്ടത്തിലിനെ ഉടനെ അറസ്റ്റ് ചെയ്യാൻ എഡിജിപി നിർദേശം. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായിട്ടാണ് പോലീസിൻ്റെ സംശയം. ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. രാഹുലിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ഇവരിൽ ചിലരെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. എഡിജിപി എച്ച്. വെങ്കിടേഷിൻ്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ മൊഴി ഡോക്ടർമാർ സാധൂകരിച്ചിട്ടുണ്ട്. യുവതി നൽകിയ രേഖകൾ ആധികാരികം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്ക് അമിത രക്‌തസ്രാവം ഉണ്ടായെന്നും യുവതിയുടെ ആരോഗ്യാവസ്ഥ മോശമായെന്നും ഡോക്ടർമാർ പറഞ്ഞു.

Related Posts