ഐക്യത്തോടെ ഒത്ത്ചേർന്ന് ഫാഷിസ്റ്റ് ഭരണം ഇല്ലാതാക്കാമെന്നും വരുന്ന തെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യ സ്ഥാനാർതിഥികളെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾ. കേരളത്തിൽ ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എ ഐ കെ എം സി സി ബംഗ്ലൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷന് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ ഐ കെ എം സി സി പ്രസിഡണ്ട് ടി ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതം പറഞ്ഞു. ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ടും പ്രഥമ എസ് ടി സി എച്ച് മാനവതാവാദ അവാർഡ് ജേതാവുമായ ഡോ എൻ എ മുഹമ്മദിനെ ഷാൾ അണിയിച്ച് ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ വനിതാ ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഡോ ഷഫ്ന ഫാത്തിമ, ഡോ ഷഫ്ന ഷറിൻ, എം പി അഫ്സൽ എന്നിവർക്കുള്ള ഉപഹാരങ്ങൾ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നൽകി. ഡോ എംഎ അമീറലി നന്ദിയും റഷീദ് മൗലവി പ്രാർത്ഥനയും നിർവഹിച്ചു.

Related Posts