ശബരിമല സീസൺ പ്രമാണിച്ചു കെഎസ്ആർടിസി പമ്പയിൽനിന്ന് കോയമ്പത്തൂരിലേക്കും തെങ്കാശിയിലേക്കും സർവീസുകൾ ആരംഭിച്ചു. കർണാടകത്തിലേക്കും സർവീസ് നടത്തുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂർനിന്ന് രാത്രി 9.30 മണിക്കാണ് ബസ് പമ്പയിലേക്ക് പുറപ്പെടുക. പമ്പയിൽനിന്ന് തിരിച്ച് കോയമ്പത്തൂരിലേക്കുള്ള സർവീസ് രാവിലെ 9 മണിക്കാണ്.
ബസ് തെങ്കാശിയിൽ നിന്ന് രാത്രി 7 മണിക്കാണ് പുറപ്പെടുക. തിരിച്ച് രാവിലെ ഒൻപതിന് ബസ് പമ്പയിൽനിന്ന് തെങ്കാശിയിലേക്ക് പുറപ്പെടും. തമിഴ് നാട്, കർണാടക തുടങ്ങി സംസ്ഥാനാന്തരയാത്രയ്ക്ക് 67 ബസുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ചെന്നൈ, പളനി, തിരുനെൽവേലി, കമ്പം എന്നിവിടങ്ങളിലേക്കും സർവീസ് നടത്തും.