ഡിറ്റ്‌ വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഡിറ്റ്‌ വാ ചുഴലിക്കാറ്റ് ചെന്നൈ സമീപമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് കരയിൽ കടക്കാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച രാവിലേക്കും ഇടയിൽ തീവ്രന്യൂനമർദമായി മാറും. ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഡിറ്റ്‌ വാ ചുഴലിക്കാറ്റ് തമിഴ്‌നാടിൻ്റെ വടക്കൻ തീരത്തേക്ക് നീങ്ങുന്നതിനാൽ തമിഴ്‌നാടും ബെംഗളൂരുവും അതീവ ജാഗ്രതയിലാണ്. ഇന്ന് ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, റാണിപേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിൽ കനത്തതോ വളരെ ശക്തമായതോ ആയ മഴ ലഭിച്ചേക്കാം. വില്ലുപുരം, കടലൂർ, തിരുവണ്ണാമലൈ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, രാമനാഥപുരം, തിരുവാരൂർ, പുതുക്കോട്ടൈ തുടങ്ങിയ തീരദേശ, സമീപ ജില്ലകളും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Related Posts