ജനവാസ മേഖലയിൽ വന്ന് നിരവധി കന്നുകാലികളെ കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്ക് ദേവർഷോല പഞ്ചായത്ത് കൊട്ടായി മട്ടം ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഏകദേശം മൂന്നു വയസ് പ്രായമുള്ള ആൺകടുവയാണ് കുടുങ്ങിയത്.

ഇന്നലെ രാത്രിയിൽ കുടുങ്ങിയ കടുവയെ വനംവകുപ്പ് ഇന്ന് മുതുമല ഉൾവനത്തിൽ തുറന്നുവിട്ടു. 25-ലധികം കന്നുകാലികളെയാണ് കടുവ പിടികൂടിയത്. കടുവ കുടുങ്ങിയതോടെ നാട്ടുകാർ ഏറെ ആശ്വാസത്തിലാണ്.

Related Posts