ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ ഇന്ന് നടന്ന ചതയപൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30 ന് ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ കൃതികളുടെ പാരായണം ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി വിപിന്‍ ശാന്തി, പൂജാരി ആധിഷ് ശാന്തി എന്നിവര്‍ കാർമ്മികത്വം വഹിച്ചു.
ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, അമ്പലം കമ്മിറ്റി ചെയർമാൻ ടി വി ചന്ദ്രൻ, വനിതാ വിഭാഗം ചെയർപേഴ്സണ്‍ വത്സലമോഹനന്‍, വൈസ് പ്രസിഡണ്ടുമാരായ കെ പീതാംബരന്, ഷാജ് എ ബി മെമ്പർ ഇൻ ചാർജ്ജുമാരായ സുഗതൻ, ശ്രീജസുഗതൻ, പൂജാരി മനോജ് കെ.വിശ്വനാഥന്, ഉത്തമന്, ഉമേഷ് ശർമ, മറ്റ് സമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഭക്തിനിർഭരമായ ചടങ്ങിൽ മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. സി ജി വേണുവും കുടുംബവും ചേർന്നാണ് ചതയപൂജയും, അന്നദാനവും വഴിപാടായി നടത്തിയത്. ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.