മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തെ ചൊ​ല്ലി ക​ർ​ണാ​ട​ക​യി​ൽ‌ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക പ്ര​തി​ക​ര​ണ​വു​മാ​യി ഡി.​കെ. ശി​വ​കു​മാ​ർ. പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി താ​ൻ വാ​ശി പി​ടി​ക്കി​ല്ലെ​ന്നും ശി​വ​കു​മാ​ർ പറഞ്ഞു. സ​മു​ദാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോട് താ​ൻ യോ​ജി​ക്കി​ല്ലെന്നും തൻ്റെ സ​മു​ദാ​യം കോ​ൺ​ഗ്ര​സാ​ണെ​ന്നും ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇരുപത് വര്‍ഷക്കാലം കോണ്‍ഗ്രസിൻ്റെ അധ്യക്ഷയായിരുന്നു സോണിയാ ഗാന്ധി. സോണിയാ ഗാന്ധിയും അധികാരത്യാഗം ചെയ്തിട്ടുണ്ട്. അന്നത്തെ രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാം പ്രധാനമന്ത്രിയാകാന്‍ സോണിയാ ഗാന്ധിയെ വിളിച്ചു. എന്നാല്‍, സോണിയാ ഗാന്ധി അത് നിരസിച്ചു. – ശിവകുമാര്‍ പറഞ്ഞു.

“മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെചൊ​ല്ലി കോൺഗ്രസിൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​കി​ല്ല. ഉ​ട​നെ മു​ഖ്യ​മ​ന്ത്രി ആ​ക​ണമെന്ന് ആ​ഗ്ര​ഹം ഒ​ന്നു​മി​ല്ല. ഹൈ​ക്ക​മാ​ൻ​ഡ് എ​ന്ത് തീ​രു​മാ​നം എ​ടു​ത്താ​ലും അം​ഗീ​ക​രി​ക്കും.’-​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Related Posts