എസ്ഐആർ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയ വനിതാ ബിഎൽഒയെ അസഭ്യംപറഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ 24ന് നടന്ന സംഭവത്തിൽ ചേലക്കര പത്തുകുടി റോഡിൽ കരുണാകരത്ത് പറമ്പിൽ മധു (41) ആണ് അറസ്റ്റിലായത്.പത്തുകുടി 83-ാം ബൂത്തിലെ വനിതാ ബിഎൽഒയെയാണ് ഇയാൾ അസഭ്യം പറഞ്ഞത്. തുടർന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ബിഎൽഒ പരാതി നൽകുകയായിരുന്നു. കോടതിയി ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു‌. ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദേശം നൽകി.

Related Posts