തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സ്‌കൂൾ അധ്യാപികയെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തി. മേലകാലകുടി സ്വദേശിയായ കാവ്യ(26) ആണ് ബന്ധുവും മുൻ ആൺസുഹൃത്ത് കെ.അജിത്കുമാർ കുത്തിക്കൊലപ്പെടുത്തിയത്. അജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കാവ്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഒരു സർക്കാർ പ്രൈമറി സ്‌കൂളിൽ അധ്യാപികയായി ജോലിനോക്കുകയായിരുന്നു കാവ്യ. ഇന്ന് രാവിലെ സ്കൂ‌ളിലേക്ക് പോകുന്ന വഴിയാണ് കാവ്യയെ പിന്തുടർന്ന് അജിത്‌കുമാർ കൊലപ്പെടുത്തിയത്.
കാവ്യയുടെ ഒരു ബന്ധുവുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നെന്നും പോലീസ് പറഞ്ഞു.

Related Posts