തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നാല് വയസുകാരൻ യദുകൃഷ്ണന്റെ മൃതദേഹമാണ് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
അപടത്തിൽ നേരത്തെ ആദിലക്ഷ്മി എന്ന എട്ടുവയസുകാരി മരിച്ചിരുന്നു. വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയ കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ഓട്ടോറിക്ഷയിൽ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്.