രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ രാഹുലിനെ തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിയുടെ പ്രചാരകനല്ല രാഹുൽ എന്നും കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന ഒരു തെരഞ്ഞെടുപ്പ് വേദിയിലും രാഹുലിന് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി പ്രചാരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വ്യക്തിപരമായി ബന്ധമുള്ള സ്ഥാനാർത്ഥിക്ക് വേണ്ടി സ്വന്തം നിലയ്ക്ക് പ്രചരണത്തിനിറങ്ങിയതാകാം എന്നും ഒരു യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലും രാഹുലിന് പ്രവേശനമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ‘വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് കൂടുതൽ നടപടി ഉണ്ടായാൽ പാർട്ടി അടുത്തഘട്ട നടപടിയിലേക്ക് കടക്കും. പരാതിയുള്ള വ്യക്തി ധൈര്യമായി പരാതി എഴുതി നൽകണം. സമൂഹം അവർക്കൊപ്പം ഉണ്ടാകും. അതേസമയം തൻ്റെ നിരപരാധിത്വം തെളിയിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് വേണമെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു എന്നാൽ അതും ഉണ്ടാകുന്നില്ല എന്നും കെ.മുരളീധരൻ പറഞ്ഞു.

Related Posts