വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 50 ലക്ഷത്തിൻ്റെ സ്വർണവും സിഗരറ്റും നെടുമ്പാശ്ശേരിയിൽ പിടികൂടി. കൊച്ചി വിമാനത്താവളത്തിൽ വെച്ച് 50 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് പിടികൂടിയത്.

കംബോഡിയയിൽനിന്ന് തായ് എയർ ഏഷ്യ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശികളായ റഫീഖ്, സഫീർ എന്നിവരിൽ നിന്നാണ് 17.5 ലക്ഷം രൂപ വിലവരുന്ന വിദേശനിർമിത സിഗരറ്റുകൾ പിടിച്ചെടുത്തത്. 70,000 സിഗരറ്റുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ബാറ്റിക് എയർ വിമാനത്തിൽ ക്വലാലംപുരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിനി ജയയിൽ നിന്നാണ് 30.4 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തത്.

Related Posts