കൽബുർഗി ജില്ലയിലെ ഗൗണഹള്ളിക്ക് സമീപം നടന്ന അപകടത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് പേരും മരിച്ചു. ഉദ്യോഗസ്ഥനായ മഹന്തേഷ് ബിലാഗിയാണ് മരിച്ചത്. വിജയപുരയിൽ നിന്ന് കൽബുർഗിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
കർണാടക സ്റ്റേറ്റ് മിനറൽസ് കോർപറേഷൻ ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടറാണ്. ഇതിനുമുൻപ് അദ്ദേഹം ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിൻ്റെ എംഡിയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മഹന്തേഷിനെ കൽബുർഗിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.