ശ്രീനാരായണ സമിതി കോമ്മസാന്ദ്ര, സർജ്ജാപുര എസ്.എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല പൂജ നടത്തി. എസ് എൻ നഗറിലെ ശ്രീ അയ്യപ്പസ്വാമി – ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ സുജിത്ത്, റാംജീഷ്, സതീഷ്, സനത്ത്, ജിതേഷ് എന്നിവരും കുടുംബവും ചേര്‍ന്ന് ക്ഷേത്രത്തിൽ പൂജയും, അയ്യപ്പ ഭജനയും തുടർന്ന് അന്നദാനവും വഴിപാടായി നടത്തി.
വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഷിനൂൺ സി പി, അമ്പലം കമ്മിറ്റി വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ, ബിജിമോൻ, യുഗേഷ്, അനീഷ്, ജയചന്ദ്രൻ, പ്രഭ ഉണ്ണിക്കൃഷ്ണൻ, സലീല ശശി, അമൃത എം, നാൻസി ജെ, വിജി ബി, ബിന്ദു, മണി മുതലായവർ നേതൃത്വം നൽകി. വൃതമെടുത്ത് മാലയിട്ട സ്വാമിമാർക്ക് വിരിവയ്ക്കാനുള്ള പ്രത്യേക സൗകര്യം സജ്ജീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
മണ്ഡലകാല പൂജകളിൽ ഭാഗമാകുവാൻ എല്ലാ ഭക്തരേയും സാദരം ക്ഷണിച്ചുകൊളളുന്നുവെന്ന് ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 08025510277, 08025548133, 9980812162, 9886709134.