നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്. കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് വാഹനത്തിൽവച്ച് നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ ഒൻപത് പ്രതികളാണ് ഉള്ളത്. 12 പ്രതികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഒരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പൾസർ സുനി ഒന്നാംപ്രതിയും നടൻ ദിലീപ് എട്ടാംപ്രതിയാണ്.
കേസിൽ അന്തിമവാദം പൂർത്തിയാക്കിയിട്ട് മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ദിലീപിൻ്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് ദിലീപിൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു, ഈ വാദങ്ങൾ കോടതി അംഗീകരിച്ചിരുന്നില്ല.