കേരളത്തിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ കക്ഷി ചേരാൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. എസ്ഐആറിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമേറഷൻ ഫോം സ്വീകരിക്കൽ പൂര്‍ത്തിയാക്കണമെന്ന തിടുക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കി, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പൂര്‍ത്തിയാക്കണമെന്ന നിര്‍ബന്ധമില്ലെന്നും രത്തൽ കേൽക്കര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
എന്യൂമറേഷൻ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാൻ ഡിസംബര്‍ നാല് വരെ സമയമുണ്ട്. ചില ജില്ലകളിൽ രണ്ട് ദിവസത്തികം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തിൽ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചു.