ബെംഗളൂരു നഗരത്തിലെ ആഡംബര ഹോട്ടലിൽ വച്ച് കാബിൻ ക്രൂ അംഗമായ 26കാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ 60കാരനായ പൈലറ്റിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. നവംബർ 19ന് ബെംഗളൂരുവിൽ നിന്ന് പുട്ടപർത്തിയിലേക്കു പോകേണ്ടിയിരുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ കാബിൻ ക്രൂ അംഗമായ യുവതിയെയാണ് അതേ വിമാനത്തിലെ പൈലറ്റ് രോഹിത് ശരൺ ബലാത്സംഗം ചെയ്‌തത്.

നവംബർ 18ന് ഹൈദരാബാദിലെ ബീഗംപേട്ടിൽ നിന്നാണ് ചാർട്ടേഡ് വിമാനത്തിൽ പ്രതിയായ രോഹിത് ശരൺ മറ്റൊരു പൈലറ്റിനും യുവതിക്കും ഒപ്പം ഹോട്ടലിൽ വിശ്രമത്തിനായി മുറിയെടുത്തത്. പുറത്തുപോകുന്നതിനിടെ ഹോട്ടൽ മുറിക്ക് സമീപം കൊണ്ടുപോയി രോഹിത് തന്നെ ബലാത്സംഗം ചെയ്‌തുവെന്നാണ് യുവതിയുടെ പരാതി.

നവംബർ 20ന് ബീഗംപേട്ടിൽ തിരിച്ചെത്തിയപ്പോൾ, യുവതി ഉടൻ തന്നെ മാനേജ്മെന്റ്റിനെ സമീപിക്കുകയും ബീഗംപേട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്യുകയുമായിരുന്നു. സെക്ഷൻ 63 പ്രകാരമാണ് എഫ്ഐആർ റജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി കേസ് ഹലസുരു പൊലീസിന് കൈമാറിയിട്ടുണ്ട്.

Related Posts