സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക്’ ബെംഗളൂരുവിൽ ബെൽമയുടെയും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെയും നേതൃത്വത്തിൽ അരങ്ങേറി. നാടകാസ്വാദകരെക്കൊണ്ടു നിറഞ്ഞ ബെൽമ കലാക്ഷേത്രയിൽ അരങ്ങേറിയ നാടകം, സംവിധാന മികവുകൊണ്ടും അഭിനേതാക്കളുടെ മനം കവർന്ന പ്രകടനം കൊണ്ടും ശ്രദ്ധേയമായി.
സിനിമാ – നാടക നടി കമനീധരൻ, ബെൽമ മുൻ സെക്രട്ടറി രാജഗോപാൽ മുള്ളത്ത്, ബെൽമ ഫൈൻ ആർട്സ് സെക്രട്ടറി സംഘമേഷ്, ബെൽമ സെക്രട്ടറി ഉമേഷ് പട്ടാണി എന്നിവരെ കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് പ്രസിഡണ്ട് ആർ.മുരളീധർ, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, ട്രഷറർ ബിജു ജേക്കബ്, ജോയിന്റ് സെക്രട്ടറിമാരായ സി പി മുരളി, വിശ്വനാഥൻ പിള്ള, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം രാമചന്ദ്രൻ, മുൻ നാടക പ്രവർത്തകരും ബെൽ ജീവനക്കാരുമായ സി എച്ച് പദ്മനാഭൻ, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

