ദൂരവാണി നഗർ കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം നവംബർ 29 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത പാവങ്ങൾ എന്ന നോവൽ നൂറുവർഷം പൂർത്തിയാവുകയാണ്. ഫ്രഞ്ച് സാഹിത്യത്തിലെ ഏറ്റവും സമുന്നതനും ശക്തനുമായ എഴുത്തുകാരൻ വിക്ടർ ഹ്യൂഗോവിൻ്റെ Les Miserable എന്ന ലോക പ്രസിദ്ധ നോവലിൻ്റെ വിവർത്തനമാണ് പാവങ്ങൾ.

“പാവങ്ങളുടെ നൂറുവർഷവും മലയാള സാഹിത്യത്തിലെ സ്വാധീനവും” എന്ന വിഷയ സംവാദത്തിനായി കേരള സമാജം ദൂരവാണി നഗർ വേദിയൊരുക്കുന്നു. അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോക്ടർ റഫീഖ് ഇബ്രാഹിം മുഖ്യപ്രഭാഷണം നിർവ്വഹിക്കും. അനുരാധാ നാലപ്പാട്ട് സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കും. സമാജം പ്രസിഡണ്ട് മുരളീധരൻ നായർ, അധ്യക്ഷത വഹിക്കും. ബാംഗ്ലൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സാഹിത്യ ആസ്വാദകരും ചർച്ചയിൽ പങ്കെടുക്കും. കവിതാലാപനത്തിനും അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9008273313 വിളിക്കുക.

Related Posts