ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ സാധ്യത. കേസിൽ ജയറാമിനെ സാക്ഷിയാക്കുമെന്നും സൂചനയുണ്ട്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളിയും ദ്വാരപാലക വി ൽപ്പവും ഉണ്ണിക്കൃഷ്ണൻ പോറ്റി ജയറാമിൻ്റെ വീട്ടിൽ പൂജയ്ക്ക് വച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളി തൻ്റെ വീട്ടിലെത്തിക്കാൻ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു.

അതേസമയം അറസ്‌റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ.പത്മകുമാറിൻ്റെ ഭൂമി ഇടപാടുകളിലേക്കും പ്രത്യേക അന്വേഷണസംഘം അന്വേഷണം വ്യാപിപ്പിച്ചു. പത്മകുമാറിൻ്റെ പന്തളത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ രേഖകളുടെ കൂടി അടിസ്ഥാനത്തിനാണ് പരിശോധന നടത്തുന്നത്.

Related Posts