ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ നിന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ചൈനീസ് പിസ്റ്റളുകൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ അടങ്ങുന്ന വൻ ആയുധ ശേഖരം ആണ് സൈന്യം കണ്ടെടുത്തത്. കഴിഞ്ഞ ദിവസമായി അതിർത്തിയിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. തലക്ക് ഒരുകോടി രൂപ വരെ ഇനാം പ്രഖ്യാപിച്ച ഭീകരനെ ഉൾപ്പടെ സൈന്യം കൊലപ്പെടുത്തിയിരുന്നു.
ഒപ്പം തന്നെ ഫാരീദാബാദിൽ നിന്നും 2900 കിലോ ഗ്രാമ വരുന്ന സ്ഫോടക വസ്തുക്കളാണ് ഡൽഹി സ്ഫോടന കേസിലെ സൂത്രധാരന്മാരായ ഡോക്ട്ടർമാരിയുടെ പക്കൽ നിന്നും അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തത്, അതിന് പിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനം നടന്നതും, മാത്രമല്ല പല കോഡ് നാമത്തിലും വലിയ ആക്രമണങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും ജമ്മുകശ്മീരിൽ ആയുധങ്ങൾ കണ്ടെടുത്തത്.