ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ സിൽവർ ജൂബിലി ആഘോഷം – സ്നേഹസംഗമം നവംബർ 30ന് ആനേക്കൽ റോഡിലെ YKR കല്യാണമണ്ഡപത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.
സാംസ്കാരിക സമ്മേളനത്തിൽ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, അനേക്കൽ എം എൽ എ ശിവണ്ണ എന്നിവർ മുഖ്യാതിഥിയാവും. പൊതുസമ്മേളനം, കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, തൃശ്ശൂർ സൗണ്ട് ഓഫ് കേരള അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരിക്കും.
വൈകുന്നേരം 5 മണിക്ക് അമ്മ മ്യൂസിക് അവതരിപ്പിക്കുന്ന മെഗാഷോ ജൂബിലി ആഘോഷത്തിന് മാറ്റുകൂട്ടും. മെഗാഷോയിൽ സിനിമ പിന്നണി ഗായകൻ അഭിജിത് കൊല്ലം നയിക്കുന്ന സംഗീത പരിപാടി, അയ്യപ്പ ബൈജു നയിക്കുന്ന കോമഡി ഷോ എന്നിവ ഉണ്ടായിരിക്കും.