യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല. വിഎം വിനുവിൻ്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. കോൺഗ്രസ് സർപ്രൈസ് മേയർ സ്ഥാനാർഥിയായി രംഗത്തിറക്കിയ ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ലാത്തത് യുഡിഎഫിന് കനത്ത തിരിച്ചടിയായി.

Related Posts