ശബരിമലയിലെ മുന്നൊരുക്കങ്ങളൊന്നും പൂർത്തിയാക്കിയിട്ടില്ലെന്നും രണ്ട് ദിവസത്തിനകം ആശങ്ക പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ പറഞ്ഞു.
മുന്നൊരുക്കങ്ങൾ ആറ് മാസത്തിനുമുന്നേ ആരംഭിക്കണമായിരുന്നു. നിലവിൽ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. ഹൈക്കോടതി പറഞ്ഞതെല്ലാം ശരിയാണ്.
രണ്ട് ദിവസത്തിനകം ഇത്തരം കാര്യങ്ങളിലെ ആശങ്ക പരിഹരിക്കും. പൂർണമായും മുന്നൊരുക്കങ്ങൾ ആരംഭിച്ചില്ല എന്നല്ല ഉദേശിച്ചതെന്നും ഒന്നും വിചാരിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് പറയുന്നതെന്നും കെ ജയകുമാർ വ്യക്തമാക്കി.

Related Posts