മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമൻ നഗർ സ്വദേശികളായ മൊഹീൻ (23), റിഹാൻ (22), സർഫറാസ് (22) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസി (19)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തണുപ്പിൽനിന്ന് രക്ഷനേടാൻ ഇവർ മുറിയിൽ മരക്കരി കത്തിച്ചുവച്ചിരുന്നു. ഇതിൽ നിന്നുള്ള വിഷ പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.