മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലന്ന് വ്യക്തമാക്കി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ‘ഒരു സ്ഥാനത്തിന് വേണ്ടിയും ആർക്കും തിടുക്കമില്ലെന്നും 2028 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം നേടുകയാണ് ലക്ഷ്യമെന്നും ശിവകുമാർ പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കർണാടകയിലെ അധികാരമാറ്റം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. മന്ത്രിസഭാ പുനഃസംഘടന, കെപിപിസി നേതൃമാറ്റം എന്നിവയും ഇരുവരും ചർച്ച ചെയ്തുവെന്നാണ് വിവരം.
സിദ്ധരാമയ്യ രാഹുൽഗാന്ധിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാർ, മല്ലികാർജുൻ ഖാർഗെയെ കണ്ടത്. മുൻധാരണ പ്രകാരം രണ്ടര വർഷം കഴിയുമ്പോൾ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അനുകൂലികൾ അവകാശപ്പെട്ടിരുന്നത്.
സംസ്ഥാന സർക്കാർ വ്യാഴാഴ്ച രണ്ടര വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഡൽഹിയിൽ എത്തി പാർട്ടി നേത്യത്വവുമായി കൂടിക്കാഴ്ച നടത്തിയത്.