ജമ്മുകാശ്മീരിലെ ബുദ്‌ഗാം ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. അഞ്ച്പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ ഒമ്പത് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ നാല് പേർ മരിച്ചതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ബുദ്ഗാമിലെ പാലാറിൽ രാത്രി 10.30 ഓടെയാണ് അപകടം. ടാറ്റ സുമോയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Related Posts