ബെംഗളൂരു എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ തമ്മനഹള്ളി ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കന്നഡ രാജ്യോത്സവവും ഓണാഘോഷവും സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് സി.കെ.ബാബു, സെക്രട്ടറി വി.പി.പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ക്യാംപ്, കലാപരിപാടികൾ എന്നിവ അരങ്ങേറി.
