മലയാളം മിഷൻ പരീക്ഷയിൽ വിജയിച്ച മല്ലേഷ്‌പാളയ വിഗ്നാന ചാരിറ്റബിൾ & എജുക്കേഷണൽ ട്രസ്റ്റ് (വിസിഇടി) പഠനകേന്ദ്രത്തിലെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.

കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ ക്ലാസുകളിലായി 20 പേരാണ് വിജയിച്ചത്. മലയാളം മിഷൻ സുഗതാഞ്ജലി കവിതാലാപന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ആഗോളതലത്തിൽ രണ്ടാംസ്ഥാനംനേടിയ ലിയോ വിൽസനെയും സബ് ജുനിയർ വിഭാഗത്തിൽ ബെംഗളൂരു മധ്യമേഖലയിൽ രണ്ടാംസ്ഥാനം നേടിയ ശ്രീബാലയെയും ഉപഹാരംനൽകി ആദരിച്ചു.

അധ്യാപകരായ സിന്ധു, സാജിത, ഷിജില, താഹിറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 30-ൽപ്പരം വിദ്യാർഥികളാണ് പഠനകേന്ദ്രത്തിൽ മലയാളം ക്ലാസുകളിൽ പങ്കെടുക്കുന്നത്. മുതിർന്നവർക്കുള്ള കന്നഡ ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9567769221.

Related Posts