കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദരമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. ഓൺലൈനായിട്ടാണ് ഫ്ലാ​ഗ് ഓഫ് നിർവഹിച്ചത്. എറണാകുളം-ബെം​ഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിൻ്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കി‌യിരുന്നു.

ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്. രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും.

എട്ട് കോച്ചുകളുള്ള പ്രത്യേക സർവീസായാകും എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് പ്രവർത്തിക്കുക. ഐടി പ്രൊഫഷണലുകൾ, ബിസിനസുകാർ, വിദ്യാർഥികൾ എന്നിവർക്കുൾപ്പെടെ പുതിയ സർവീസ് പ്രയോജനം ചെയ്യുമെന്നാണ് റെയിൽവേയുടെ കണക്ക്.

Related Posts