കർണാടക കോൺഗ്രസിലെ അധികാരത്തർക്കത്തെ കളിയാക്കി ബിജെപി എഐ വീഡിയോ പുറത്തിറക്കി. കസേരയ്ക്കുവേണ്ടി കോൺഗ്രസ് നേതാക്കൾക്കിടയിലുള്ള പോരിനെ കളിയാക്കുന്ന കസേരക്കളി വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവർ കസേരക്കളി നടത്തുന്നതാണ് വീഡിയോ. നവംബർ വിപ്ലവം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. എന്നാൽ അഞ്ച് വർഷവും താൻ മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ഇതിനിടെ ദളിത് നേതാക്കൾ എന്ന നിലയിൽ സതീഷ് ജാർക്കിഹോളിയുടെയും ജി. പരമേശ്വരയുടെയും പേരുകൾ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബിജെപി വീഡിയോ പുറത്തിറക്കിയത്.