കേരള സമാജം നെലമംഗല എല്ലാ വർഷവും നടത്തിവരാറുള്ള നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്‌തു. നെലമംഗല അംബേദ്‌കർ നഗരി ഗവൺമെന്റ് വിദ്യാലയത്തിലെ 80 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങളും ദാനോജി പാളയത്തിലുള്ള ഗവൺമെന്റ് സ്‌കൂളിലെ 40 ഓളം കുട്ടികൾക്ക് യൂണിഫോമും ആണ് വിതരണം ചെയ്‌തത്‌.

ജോസ് ഗിരി എഡ്യൂക്കേഷണൽ ട്രസ്റ്റാണ് കുട്ടികൾക്കുള്ള യൂണിഫോം സ്പോൺസർ ചെയ്തത്. ട്രസ്റ്റിൻ്റെ ചെയർമാനും സമാജത്തിൻ്റെ എക്സിക്യൂട്ടീവ് മെമ്പറുമായ ജിതിൻ.കെ.ജോസ് ചടങ്ങിന് നേതൃത്വം നൽകി. സമാജം സെക്രട്ടറി മിനി നന്ദകുമാർ, കൺവീനർ ഉതുപ്പ് ജോർജജ്, രക്ഷാധികാരികളായ യു എൻ രവീന്ദ്രൻ, വൈ.ജോർജ്, എക്സിക്യൂട്ടീവ് മെമ്പർ എ.വി.ഗോപാൽ, ബിജു ചുങ്കത്തിൽ എന്നിവർ സംബന്ധിച്ചു.

Related Posts