കേരള സമാജം ബാംഗ്ലൂർ കൊത്തന്നൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കന്നട രാജ്യോത്സവം – കേരളപ്പിറവി ആഘോഷങ്ങൾ ഭൈരതി ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്നു.

ആഘോഷങ്ങൾ കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം ഉദ്‌ഘാടനം ചെയ്തു. കൊത്തന്നൂർ യൂണിറ്റ് കൺവീനർ ജെയ്‌സൺ ലൂക്കോസ് അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി റെജികുമാർ, വൈസ് പ്രസിഡണ്ട് പി കെ സുധീഷ്, സാമൂഹ്യപ്രവർത്തകൻ പുട്ടണ്ണ എന്നിവർ സംസാരിച്ചു. പതാക ഉയർത്തലിനു ശേഷം കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു, തുടർന്ന് കേരള സമാജത്തിൻ്റെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിച്ചു.

സമാജം ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ, കൾച്ചറൽ സെക്രട്ടറി മുരളീധരൻ, ഓർഗനൈസിംഗ് സെക്രട്ടറി വിനു ജി, ഈസ്റ്റ് സോൺ ചെയർമാൻ സജി പുലിക്കുട്ടിൽ, കൺവീനർ രാജീവൻ, യൂണിറ്റ് നേതാക്കളായ തോമസ് പയ്യപ്പള്ളി, സിന്റോ പി സിംലാസ്, കെ ഡി അഗസ്റ്റിൻ, പ്രോഗ്രാം കമ്മിറ്റി മെമ്പർമാരായ ഷിനോജ് ജോസഫ്, ബിൻസ് ഫിലിപ്പ്, ബിനോയി സ്‌കറിയ, ക്യാപ്റ്റൻ ശങ്കർ, വിനോദ് കുമാർ, ഈസ്റ്റ് സോൺ ലേഡീസ് വിംഗ് ചെയർപേഴ്സൺ അനു അനിൽ, സെലിൻ എന്നിവർ നേതൃത്വം നൽകി.

Related Posts