പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണെന്ന് എഴുത്തുകാരി ഇന്ദുമേനോന്‍. അവരെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ എഴുന്നള്ളിക്കുക, ജഡ്ജിമാരായും ജൂറി കമ്മിറ്റി അംഗങ്ങളായും നിയമിക്കുക, വിവിധ വേദികൾ കൊടുക്കുക, അവാർഡ് കൊടുക്കുക ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന അക്കാദമികൾ സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യ എന്നാണ് ഇന്ദുമേനോന്‍ എഫ് ബിയിൽ കുറിച്ചിരിക്കുന്നത്.

ഇന്ദുമേനോൻ എഫ് ബി യിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ ‘പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണ്. അവരെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ എഴുന്നള്ളിക്കുക, വിവിധ വിവിധ വേദികൾ കൊടുക്കുക ജഡ്ജിമാരായി / ജൂറി കമ്മിറ്റി അംഗങ്ങളായി നിയമിക്കുക, വെറൈറ്റിക്ക് ഒരു അവാർഡും കൊടുക്കുക. മയക്കോ വിസ്കിയെയും യഹൂദ അമിച്ചായിയെയും പഴയ റഷ്യൻ യൂറോപ്പ്യൻ വിപ്ലവ കവിതകളെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വായിച്ചിട്ട് പോലും നോക്കാത്ത ജൂറികളും അവരുടെ നിലപാടുകളും ആഹഹാ അക്കാദമികളുടെ സംസ്കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യ.’

Related Posts