സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ വെട്രിമാരനും ധനുഷും ഒരുമിക്കുന്നു. അഞ്ചാംതവണയാണ് നടൻ ധനുഷും സംവിധായകൻ വെട്രിമാരനും ഒരുമിക്കുന്നത്. ഇരുവരും ഒരുമിച്ച ആടുകളം എന്ന സിനിമയിലൂടെയാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ സിനിമയിലെ അഭിനയത്തിനും ധനുഷിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.
വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ ഫ്രാഞ്ചൈസി ഒരുക്കിയ ആർ.എസ്.ഇൻഫോടെയ്ൻമെന്റാണ് പുതിയ ചിത്രത്തിൻ്റെ നിർമ്മാണം. വിടുതലൈ പാർട്ട് 2ൻ്റെ 25മത് ദിനത്തിൽ ആർ എസ് ഇൻഫോടെയ്ൻമെൻറ് ആണ് പ്രഖ്യാപനം നടത്തിയത്.