തമിഴ്നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ 14 കാരിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിലായി. മധുര പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ട‌ർ ജയപാണ്ടിയാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ഉത്സവത്തിന് ജനത്തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു ജയപാണ്ടി. തിരുപ്പറൻകുണ്ട്രം ക്ഷേത്രത്തിൽ കാർത്തിക ദീപ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

ക്ഷേത്രത്തിനടുത്ത മലയിൽ പ്രദക്ഷിണം വെയ്ക്കുന്നതിനിടെ പെൺകുട്ടി സമീപത്തെ ശൗചാലയത്തിൽ പോയപ്പോൾ ജയപാണ്ടി പിന്തുടർന്നു പീഡിപ്പിക്കുകയായിരുന്നു. ഏറെനേരമായിട്ടും തിരിച്ചെത്താത്തതിനാൽ സംശയംതോന്നിയ അച്ഛനുമമ്മയും ശൗചാലയത്തിൽ വന്നുനോക്കിയപ്പോൾ അബോധാവസ്ഥയിലായ മകളെ കണ്ടെത്തി. അവർ ഉടൻതന്നെ ജില്ലാശിശുക്ഷേമ വകുപ്പിലും പോലീസിലും പരാതിനൽകി. പോലിസുകാരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടിയാണ് മൊഴി നൽകിയത് .

Related Posts