പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം നവംബർ 9 ഞായറാഴ്ച രാവിലെ 9:30നു അബ്ബിഗെരയിലുള്ള ശ്രീ അയ്യപ്പ സി ബി എസ് ഇ സ്കൂളിൽവെച്ച് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂളുകൾക്ക് ഹൈസ്കൂൾ തലത്തിലുള്ള 2 വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിനെ അയക്കാവുന്നതാണ്. എച്ച് എ എൽ മുൻ ചെയർമാൻ പദ്മശ്രീ ഡോ സി.ജി.കൃഷ്ണദാസ് മുഖ്യഥിതി ആയിരിക്കും. മത്സരം ഡോ. ലേഖ കെ നായർ നയിക്കും.
നവംബർ 6 വ്യാഴാഴ്ച 3മണിക്ക് മുൻപേ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വാട്ട്സ്ആപ്പിൽ വിദ്യാർത്ഥികളുടെ പേരുകൾ അയച്ചു സ്കൂളിന് രജിസ്റ്റർ ചെയ്യാം.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസ്, മൊമെന്റോ എന്നിവയ്ക്ക് പുറമെ വിജയികൾക്ക് റോളിങ് ട്രോഫിയും നൽക്കും. 2024ൽ നടത്തിയ മത്സരത്തിൽ ബംഗളുരുവിലെ 27ഓളം സ്കൂളുകൾ പങ്കെടുത്തൂ. പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 93419 60055.
