രജിനികാന്തിൻ്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷ റീ-റിലീസിന്. പുറത്തിറങ്ങി 30 വര്‍ഷം തികയ്ക്കുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം റീറിലീസിനൊരുങ്ങുന്നത്. 4കെ സാങ്കേതികത്തികവോടെയാണ് ചിത്രം റീറിലീസിനൊരുങ്ങുന്നത്. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യ ഉഗ്രന്‍ ശ്രവ്യാനുഭവവും സമ്മാനിക്കും.
1995-ജനുവരി 12- നാണ് രജിനികാന്തും നഗ്മയും പ്രധാനവേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്തത്. ചിത്രം വന്‍ വിജയം സ്വന്തമാക്കിയിരുന്നു. തമിഴ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ വരവേറ്റത്. മാസും ക്ലാസും ചേര്‍ന്നതായിരുന്നു രജിനികാന്തിൻ്റെ പ്രകടനം. രജിനികാന്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ബാഷാ.

Related Posts