സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. ദീപ ദാസ് മുൻഷിയാണ് കൺവീനർ.
എ.കെ.ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കമ്മിറ്റിയിൽ അംഗങ്ങളാണ്.
ഈ കോർകമ്മിറ്റി ആഴ്ച്ചയിൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങൾ എടുക്കണമെന്നാണ് നിർദേശം.