ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വൻ്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഉച്ചയ്ക്ക് 1.45 മുതൽ സ്‌റ്റാർ സ്പോർട്‌സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തൽസമയം കാണാം.

വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിൻ്റെ സാന്നിധ്യം ഉറപ്പ്. ടി-20യിൽ ആയിരം റൺ തികയ്ക്കാൻ സഞ്ജുവിന് ഏഴു റൺകൂടി മതി. തിലക് വർമയ്ക്കാകട്ടെ വേണ്ടത് 38 റണ്ണും. നാല് ഇരകളെക്കൂടി കിട്ടിയാൽ കുട്ടിക്രിക്കറ്റ് വിക്കറ്റ്‌വേട്ടയിൽ ജസ്പ്രീത് ബുംറ ‘സെഞ്ചുറി’ തികയ്ക്കും. എം.സി.ജിയിൽ കളിച്ച ആറ് ട്വൻ്റി -20 മത്സരങ്ങളിൽ നാലിലും ജയം ഇന്ത്യക്കായിരുന്നുവെന്ന സവിശേഷതയുമുണ്ട്. മൂന്നു സ്‌പിന്നർമാരുമായിട്ടാകും ഇന്ത്യ ഇന്നും കളത്തിലിറങ്ങുന്നത്. ഒരു സ്‌പിന്നറെ ഒഴിവാക്കി അർഷ്ദീപ് സിങ്ങിന് അവസരം നൽകാനുള്ള സാധ്യത കുറവാണ്. ഓസ്ട്രേലിയൻ നിരയിലും മാറ്റമുണ്ടാകില്ലെന്നാണു സൂചന. പേസർ ജോഷ് ഹെയ്‌സൽവുഡിൻ്റെ പരമ്പരയിലെ അവസാന മത്സരമാകും ഇതെന്ന് റിപ്പോർട്ടുണ്ട്.

Related Posts