ടി സി പാളയ കൈരളി വെൽഫെയർ അസോസിയേഷൻ കേരളപ്പിറവി ദിനത്തിനോടനുബന്ധിച്ചു ഓണാഘോഷത്തിൻ്റെ ഉദ്‌ഘാടനം, നവംബർ 1ന് നടത്തും. അതിനോടനുബന്ധിച്ചു നവംബർ 2ന് വൈകുന്നേരം 4.30ന് നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ മുഖ്യാതിഥി ആയിരിക്കും. കൈരളി വെൽഫെയർ അസോസിയേഷൻ്റെ 75 വയസ്സിൽ കൂടുതലുള്ള സീനിയർ മെമ്പർമാരെ പൊന്നാട അണിയിച്ചു ആദരിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തിൽ വിവിധ പരിപാടികൾ അരങ്ങേറും.
മെഗാ ഓണാഘോഷ പരിപാടി നവംബർ 30ന് ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവ ഓണാഘോഷപരിപാടിയുടെ ഭാഗമായി നടത്തും.
