കർണാടകയിൽ രണ്ടുവർഷത്തിലൊരിക്കൽ ബസ് ചാർജ് പുതുക്കാൻ പബ്ലിക് ട്രാൻസ്പോർട്ട് ഫെയർ റെഗുലേറ്ററി കമ്മിറ്റി(പി.ടി.എഫ്.ആർ.സി) രൂപവത്കരിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് വൈദ്യുതി ചാർജ് നിശ്ചയിക്കുന്ന കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മാതൃകയിലാകും പി.ടി.എഫ്.ആർ.സി പ്രവർത്തിക്കുക.
1989ലെ കർണാടക മോട്ടോർ വാഹനനിയമത്തിൽ വകുപ്പ് അഞ്ച് എ ചേർത്ത് ഗസറ്റിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. റിട്ട. അഡിഷനൽ ചീഫ് സെക്രട്ടറിയുടെയോ ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലാകും കമ്മിഷൻ. സാധാരണഗതിയിൽ സംസ്ഥാനത്ത് ബസ് ടിക്കറ്റ് ചാർജ് പുതുക്കുന്നത് വർഷങ്ങൾ കൂടുമ്പോഴാണ്.